ADVERTISEMENT

തിരുവനന്തപുരം∙ പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ലാന്‍ഡ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. പട്ടികജാതി വികസന ഡയറക്ടറേറ്റിലെ ഇ - ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി. മോശം കാര്യങ്ങള്‍ ചെയ്യുന്നതു തടയാന്‍ തുടങ്ങിയതോടെ എതിര്‍പ്പുകള്‍ ശക്തമാകുകയാണെന്നും ഒരു ഇടനിലക്കാരന്‍ ഓഫിസില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ഭീഷണികൊണ്ടു പിന്തിരിയില്ല. മാന്യമായി പ്രവര്‍ത്തിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കും. കയ്യിട്ട് വാരുന്ന മാനസികാവസ്ഥയുള്ള ഉദ്യോഗസ്ഥരെ അത്തരത്തില്‍ നേരിടുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കാച്ചാണി സ്വദേശിയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫിസില്‍ ലാന്‍ഡ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇടനിലക്കാരനായിനിന്ന് ഇയാള്‍ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാള്‍ക്കെതിരെ പരാതി നല്‍കിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് വകുപ്പെന്നും ഉദ്യോഗസ്ഥര്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരെ വച്ചു പൊറുപ്പിക്കില്ല. പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കുള്ള സഹായങ്ങളില്‍ കൈയിട്ടു വാരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പാവപ്പെട്ടവരെ വഞ്ചിക്കുന്നവരോട് ഒരു പരിഗണനയും ഉണ്ടാകില്ലെന്നും മാന്യമായി പ്രവര്‍ത്തിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Minister K Radhakrishan gets threat over phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com