ADVERTISEMENT

കൊച്ചി ∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണന് ഫോണിൽ വധഭീഷണി. യുഎഇയിൽനിന്ന് വെളളിയാഴ്ച രാവിലെ 11.28ന് ഒരാൾ മൊബൈൽ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് രാധാകൃഷ്ണൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കാണ് ഇമെയിലിലൂടെ പരാതി നൽകിയത്.

വൃത്തികെട്ട വാക്കുകളുപയോഗിച്ച് സംസാരിച്ചയാൾ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. 11.32നും 12.14നും ഈ നമ്പരിൽനിന്നും വീണ്ടും ഫോൺ വിളിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.

English Summary: Threat Call For Dr.KS Radhakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com