ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തെ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമാക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ്. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. പരാതികള്‍ തീര്‍പ്പാക്കാന്‍ വൈകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തിന് പുറത്തുനിന്ന് വൈകാതെ വലിയ പദ്ധതികള്‍ വരും. കിന്‍ഫ്ര പാര്‍ക്കുകളില്‍ മാലിന്യ സംസ്കരണ സംവിധാനം ഉള്‍പ്പെടെ എല്ലാ സകൗര്യങ്ങളുമുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. എല്ലാവരും നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കണം.

കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റാന്‍, നാഷനല്‍ യൂണിവേഴ്സിറ്റി ഒാഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ ഡോ. കെ.സി.സണ്ണി അധ്യക്ഷനായ മൂന്നംഗ സമിതിയെ നിശ്ചയിച്ചു. പുതിയ വ്യവസായ ബില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 

അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. പരാതികള്‍ പരിഹരിക്കാന്‍ വെബ്പോര്‍ട്ടല്‍ രൂപീകരിക്കും. മീറ്റ് ദ് മിനിസ്റ്റര്‍ എന്ന പരാതി പരിഹാര പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. ഏകീകൃത പരിശോധനാ സംവിധാനം ഒാഗസ്റ്റില്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Minister P Rajeev, investment at Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com