ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി അയയുന്നു. നവജ്യോത് സിങ് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഉടനുണ്ടായേക്കും. 4 വര്‍ക്കിങ് പ്രസിഡന്റുമാരും ഉണ്ടാകുമെന്ന് സൂചന. സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കുന്നതിനെ ശക്തമായി എതിര്‍ത്ത മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് ശനിയാഴ്ച ചര്‍ച്ച നടത്തി.

അടുത്ത വർഷം പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവരും തമ്മിലുള്ള പോര് കേന്ദ്ര നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതു പരിഹരിക്കുക ലക്ഷ്യമിട്ടാണു നീക്കം. സിദ്ദുവിനെയും മുതിര്‍ന്ന നേതാക്കളെയും റാവത്ത് കണ്ടു.

സിദ്ദുവിനെ നിയമിച്ചാൽ സംസ്ഥാനത്തെ കോൺഗ്രസ് പിളരുമെന്ന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് അമരീന്ദർ കത്തെഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അനുനയത്തിനായി റാവത്ത് അമരീന്ദറെ കണ്ടത്.

English Summary: Attempts to solve issues at Punjab Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com