ADVERTISEMENT

ബെർലിൻ∙ ‘എല്ലാം 15 നിമിഷം കൊണ്ട് വെളളത്തിനടിയിലായി. ഞങ്ങളുടെ ഫ്ലാറ്റ്, ഓഫിസ്, അയൽവാസികളുടെ വീട് എല്ലാം. എല്ലായിടവും വെള്ളം നിറഞ്ഞിരിക്കുന്നു.’– പ്രളയത്തിൽ അകപ്പെട്ട ജർമനിയിലെ റൈൻലാൻഡ് സംസ്ഥാനത്തെ ബഡ് നോയ്നാറിലെ അഗ്രോൺ എന്ന 21കാരന്റെ വാക്കുകളാണ്. പടിഞ്ഞാറൻ യൂറോപ്പിനെ ഭീതിയിലാഴ്ത്തി പെയ്തിറങ്ങിയ പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 128 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. പ്രളയം കൂടുതൽ ദുരന്തം വിതച്ച പടിഞ്ഞാറൻ ജർമനിയിൽ നിരവധി പേർ ഇപ്പോഴും കാണാമറയത്താണ്. ‘മരണത്തിന്റെ പ്രളയം’ എന്നാണ് ജർമൻ പത്രമായി ബിൽഡ് നിലവിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. 

ചില പ്രദേശങ്ങളിൽ റോഡുകൾ ദൃശമാകാത്ത അവസ്ഥയാണ്. വീടുകളെല്ലാം വെള്ളത്തിനടിയിലായി. വെള്ളമിറങ്ങിയ തെരുവോരങ്ങളിൽ വാഹനങ്ങൾ കൂട്ടമായി ഒന്നിനു മേലെ ഒന്നായി മറിഞ്ഞുകിടക്കുന്നു. ചില ജില്ലകൾ പൂർണമായും നശിച്ചു. പ്രളയം രൂക്ഷമായി ബാധിച്ച റൈൻ‌ലാൻ‌ഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ അവൈയ്‌ലർ ജില്ലയിൽ നിരവധി വീടുകൾ നാമാവശേഷമായി. സുനാമിയോടാണ് ഈ ഭീകരതയെ ജനങ്ങൾ താരതമ്യം ചെയ്തത്. 

‘കാറുകൾ, കാരവനുകൾ എല്ലാം വെളളത്തിൽ ഒഴുകി നടക്കുന്നു, മരങ്ങളൊക്കെ വേരൊടെ പിഴുതുപോയി, വീടുകൾ തകർന്നടിഞ്ഞു. ഞങ്ങൾ കഴിഞ്ഞ 20 വർഷമായി ഇവിടെ ജീവിക്കുകയാണ്. ഇങ്ങനെയൊരു അനുഭവം ഇതുവരെയുണ്ടായിട്ടില്ല. യുദ്ധമേഖല പോലെയാണ് ഇവിടെ ഇപ്പോൾ’– ജർമനിയിലെ ഷോൾഡ് മേഖലയിൽ താമസിക്കുന്ന 65 വയസ്സുകാരനായ ഹാൻസ് ഡൈറ്റർ രാജ്യാന്തര വാർത്ത ഏജൻസിയോടു പറഞ്ഞു. 

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മരണം കൂടി സ്ഥിരീകരിച്ചതോടെ ജർമനിയിൽ മാത്രം ആകെ മരണം 108 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ അറിയിച്ചത്. 1300 പേരെ കാണാതായി. ജർമനിയുടെ അയൽരാജ്യമായ ബെൽജിയത്തിൽ ഇതുവരെ 20 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ഇരുപതോളം പേരെ ഇവിടെ കാണാതായി. ജർമൻ അതിർത്തിയോടു ചേർന്ന കിഴക്കൻ മേഖലയിലാണ് ബൽജിയത്തിൽ പ്രളയക്കെടുതി രൂക്ഷമായത്.

English Summary :"Everything Was Under Water In 15 Minutes": Floods Tear Through Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com