പഞ്ചാബ്: അമരീന്ദറിനെ ‘തണുപ്പിക്കാൻ’ സർക്കാർ ഹെലിക്കോപ്റ്ററിൽ റാവത്ത്
Mail This Article
ന്യൂഡൽഹി∙ പഞ്ചാബ് കോൺഗ്രസിലെ അധികാരത്തർക്കത്തിനിടെ, പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള ഹരീഷ് റാവത്ത് സർക്കാരിന്റെ ഹെലിക്കോപ്റ്ററിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ കാണാനെത്തി. പാർട്ടിയിലെ ആഭ്യന്തര കലഹം ശമിപ്പിക്കാൻ നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് റാവത്തിന്റെ വരവ്.
സിദ്ദുവിനെ നിയമിച്ചാൽ സംസ്ഥാനത്തെ കോൺഗ്രസ് പിളരുമെന്ന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് മുഖ്യമന്ത്രി അമരീന്ദർ സിങ് കത്തെഴുതിയ പശ്ചാത്തലത്തിലാണ് റാവത്തിന്റെ വരവിനെ കാണുന്നത്. നിലവിൽ സുനിൽ ജാഖർ ആണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ. കഴിഞ്ഞദിവസം പഞ്ച്കുളയിലെ വസിതിയിൽ ചെന്ന് ജാഖറുമായി സിദ്ദു കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗാന്ധി കുടുംബവും സിദ്ദുവും അമരീന്ദർ സിങ്ങുമായി പലതവണ നടത്തിയ കൂടിക്കാഴ്ചകൾക്കു ശേഷമാണ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദുവിനെ കൊണ്ടുവരാൻ തീരുമാനമായതെന്നാണ് റിപ്പോർട്ട്. ഹൈക്കമാൻഡ് എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നാണ് അമരീന്ദർ ഏറ്റവുമൊടുവിൽ പറഞ്ഞിരിക്കുന്നതും.
English Summary: Amid Punjab Revolt, Congress Leader Harish Rawat's Chopper Ride To Meet Amarinder Singh