ADVERTISEMENT

തിരുവനന്തപുരം∙ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഉത്തരവിറക്കിയത് യുഡിഎഫെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. അന്ന് ആരും കുറ്റമായി കണ്ടില്ല. പിന്നീട് തിരുത്തിയുമില്ല. കോടതി ഇതിനെ വീതം വയ്പ്പെന്ന രീതിയിലാണ് കണ്ടത്. സ്കോളര്‍ഷിപ്പിൽ മുസ്‌ലിം ഇതര വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയത് 100 ശതമാനം ശരിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്കോളർഷിപ് സംബന്ധിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കെ. മുരളീധരന്‍ എംപി പറഞ്ഞു. സര്‍ക്കാരുമായി കോണ്‍ഗ്രസ് ഏറ്റുമുട്ടലിനില്ല. രമ്യമായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

English Summary: Paloli Mohammed Kutty on minority scholarship issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com