കമ്മിഷനു മുന്നിൽ പരാതി പ്രവാഹം; സിപിഎമ്മിൽ ഒറ്റപ്പെട്ട് ജി.സുധാകരന്‍
Mail This Article
ആലപ്പുഴ∙ അമ്പലപ്പുഴ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു രംഗത്തു സജീവമായിരുന്നില്ലെന്ന ആരോപണം നേരിടുന്ന മുൻമന്ത്രി ജി.സുധാകരനെതിരെ പരാതി പ്രവാഹം. ആരോപണം അന്വേഷിക്കുന്ന സിപിഎം അന്വേഷണ കമ്മിഷനു മുന്നിൽ മന്ത്രി സജി ചെറിയാന്‍, എ.എം.ആരിഫ് എംപി എന്നിവരും പരാതി ഉന്നയിച്ചു. അമ്പലപ്പുഴ എംഎൽഎ എച്ച്.സലാം ഉന്നയിച്ച ആരോപണങ്ങളെ ഇരുവരും പിന്തുണയ്ക്കുകയായിരുന്നു.
എളമരം കരീം, കെ.ജെ.തോമസ് എന്നിവരുള്‍പ്പെടുന്ന കമ്മിഷനാണ് അന്വേഷണം നടത്തിയത്. 62 പേര്‍ തെളിവു നല്‍കിയതില്‍ 15ല്‍ താഴെ പേർ മാത്രമാണ് സുധാകരനെ പിന്തുണച്ചത്. തന്നെയും കുടുംബത്തെയും സുധാകരൻ ദ്രോഹിച്ചെന്ന് ആരോപണം ഉന്നയിച്ച മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗവും പരാതി നല്‍കി.
അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പ് അവസാനിച്ചു. അമ്പലപ്പുഴ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളും വീഴ്ചകളുമാണ് കമ്മിഷന്‍ അന്വേഷിച്ചത്. ഇതിനെ സാധൂകരിക്കുന്ന പരാതികളാണ് കമ്മിഷനു ലഭിച്ചത്. സലാം അടക്കമുള്ള നേതാക്കളുടെ പരാതികളാണ് അന്വേഷണത്തിലേക്ക് എത്തിയത്. ഇക്കാര്യത്തില്‍ തന്റെ വിശദീകരണം സുധാകരന്‍ കഴിഞ്ഞ ദിവസം കമ്മിഷനെ അറിയിച്ചിരുന്നു.
English Summary: CPM panel probe against G Sudhakaran