10 കോടി വിഷു ബംപർ കോഴിക്കോട്ടെ കെട്ടിട നിർമാണ തൊഴിലാളിക്ക്
Mail This Article
×
കോഴിക്കോട് ∙ സംസ്ഥാന സർക്കാരിന്റെ വിഷു ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ കോഴിക്കോട് വടകര തിരുവള്ളൂർ സ്വദേശിക്ക്. കെട്ടിട നിർമാണ തൊഴിലാളിയായ തടവപ്പൊയിൽ ഷിജുവിനാണ് സമ്മാനം.
ഷിജു വാങ്ങിയ എൽബി 430240 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വടകര ബീക്കെ എജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നു നറുക്കെടുപ്പ് നടന്ന ജൂലൈ 22 ന് വ്യക്തമായെങ്കിലും വിജയിയെ ഇന്നാണ് തിരിച്ചറിഞ്ഞത്. വടകര കാനറ ബാങ്കിൽ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിച്ചതായി ഷിജു പറഞ്ഞു.
English Summary: 10 Crore Vishu bumper identified from Thiruvalloor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.