ADVERTISEMENT

ലക്നൗ ∙ സ്വാതന്ത്ര്യസമര സേനാനി ഭഗത്‌ സിങ്ങിനെ തൂക്കിലേറ്റുന്നത് അനുകരിക്കുന്നതിനിടെ 10 വയസ്സുകാരൻ കഴുത്തിൽ കുരുക്കു മുറുകി മരിച്ചു. സ്വാതന്ത്ര്യദിനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന നാടകത്തിനുവേണ്ടി ഒരുങ്ങുന്നതിനിടെയാണ് ബദൗൻ ജില്ലയിലെ ബാബത് ഗ്രാമത്തിലുള്ള ഭൂരെ സിങ്ങിന്റെ മകൻ ശിവം വ്യാഴാഴ്ച മരിച്ചതെന്ന് നാട്ടുകാർ പറയുന്നു.

പൊലീസിനെ അറിയിക്കാതെ വീട്ടുകാർ മൃതദേഹം മറവു ചെയ്തു. സ്റ്റൂളിൽ കയറിനിന്ന് കഴുത്തിൽ കുരുക്കിട്ടശേഷം തൂക്കിലേറ്റുന്നത് അഭിനയിക്കുമ്പോൾ മറിഞ്ഞതാണെന്ന് കരുതുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചതോടെ സമീപവാസികൾ ചെന്ന് കെട്ടറുത്തു. സംഭവത്തെപ്പറ്റി സംസാരിക്കാൻ കുടുംബാംഗങ്ങൾ വിസമ്മതിച്ചെന്നു പൊലീസ് പറഞ്ഞു.

English Summary: Bhagat Singh death reenactment: 10-year-old boy dies in drama rehearsal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com