ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം ഒബിസി പട്ടികയിൽ; നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
Mail This Article
കൊച്ചി∙ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.
ഒബിസി പട്ടിക വിപുലീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്താന്‍ രാഷ്ട്രപതിക്കാണ് അധികാരമെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഫെബ്രുവരി ആറിനാണ് സംസ്ഥാന സർക്കാർ ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയത്.
ഇതു ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്. ഹർജികളിൽ വിശദമായി വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
English Summary : High Court stayed government order that includes Christian Nadar in OBC category