ADVERTISEMENT

ന്യൂഡൽഹി∙ തങ്ങളുടെ ഒറ്റ ഡോസ് കോവിഡ് വാക്സീന് ഇന്ത്യയിൽ അടിയന്തര അനുമതി തേടിയതായി ജോൺസൺ ആൻഡ് ജോണ്‍സൺ കമ്പനി. വ്യാഴാഴ്ചയാണ് അനുമതി തേടിയുള്ള അപേക്ഷ കേന്ദ്ര സർക്കാരിനു നൽകിയതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബയോളജിക്കൽ ഇ ലിമിറ്റഡുമായി ചേർന്നാണ് ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യയിൽ വാക്സീൻ പുറത്തിറക്കുന്നത്.

മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായതായും 85% ഫലപ്രാപ്തി കാണിച്ചതായും പ്രസ്താവനയിൽ പറയുന്നു. വാക്സീൻ എടുത്ത് 28 ദിവസത്തിനുശേഷമായിരിക്കും ഫലപ്രാപ്തി ഉണ്ടാകുക.

English Summary: Johnson & Johnson Applies For Emergency Use Approval Of Its Single-Dose COVID-19 Vaccine In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com