‘മന്ത്രി വാക്കുപാലിച്ചു, നന്ദി’; ഇടറിയ വാക്കുകളിൽ വിസ്മയയുടെ അച്ഛൻ
Mail This Article
കൊല്ലം∙ കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സർവീസിൽനിന്ന് പിരിച്ചുവിട്ട നടപടിയിൽ നന്ദി അറിയിച്ച് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ. ‘പിരിച്ചു വിടല്‍ ഉത്തരവുമായേ വീട്ടിലേക്ക് വരൂ എന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. മന്ത്രി വാക്കുപാലിച്ചു. മന്ത്രിക്കും സര്‍ക്കാരിനും നന്ദി പറയുന്നു. വിസ്മയയോടു ചെയ്ത ക്രൂരതയ്ക്ക് കിരണിന് ലഭിച്ച ശിക്ഷയായി നടപടിയെ കാണുന്നു’ – അച്ഛനും സഹോദരൻ വിജിത്തും മനോരമ ന്യൂസിനോട് പറഞ്ഞു.
കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം. ഗതാഗത വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍ കുമാര്‍. ജൂണ്‍ 22നാണ് വിസ്മയയെ പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.
English Summary: Vismaya's family on Govt decision to dismiss Kiran Kumar from service