നാടാർ സംവരണ സ്റ്റേ തുടരും; സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാതെ ഡിവിഷൻ ബെഞ്ച്
Mail This Article
കൊച്ചി∙ ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉള്‍പ്പെടുത്തിയ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. നാടാർ സംവരണം സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയിരുന്നു. സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, ഓഗസ്റ്റ് 25ന് പരിഗണിക്കും.
സംവണം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും മറാത്ത കേസിലെ സുപ്രീം കോടതി വിധി വരുന്നത് വരെ പുതിയ സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ അവകാശമുണ്ടെന്നും കാണിച്ചാണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്.
English Summary: High Court stays state govt decision to include Christian Nadar community in OBC list