ഹരിത ക്യാംപസില്‍ മതി; പുറത്ത് വനിതാ ലീഗ് ഉണ്ട്: നൂർബിന റഷീദ്
Mail This Article
×
മലപ്പുറം∙ ഹരിത മുസ്‍ലിം ലീഗിന്റെ പോഷക സംഘടനയല്ലെന്നു വനിതാ ലീഗ്. ഹരിത ക്യാംപസിൽ മാത്രം മതി. ക്യാംപസ് പ്രവര്‍ത്തനത്തിനായി ഉണ്ടാക്കിയ താല്‍ക്കാലിക സംവിധാനമാണ് അത്. ക്യാംപസിന് പുറത്ത് വനിതാ ലീഗ് മതിയെന്നും ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു.
ഹരിത, മുസ്‌ലിം ലീഗിന് നല്‍കിയ പരാതിയെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ അറിയില്ല. ലൈംഗികാധിക്ഷേപം നേരിട്ട ഹരിതയുടെ പ്രവര്‍ത്തകര്‍ പരാതി നല്‍കാന്‍ വൈകിയത് എന്താണെന്നു നൂര്‍ബിന ചോദിച്ചു. ലൈംഗികാധിക്ഷേപം ആരു നടത്തിയാലും ഉടന്‍ പ്രതികരിക്കുകയും. നടപടി സ്വീകരിക്കുകയും വേണമെന്നും നൂർബിന റഷീദ് പറഞ്ഞു.
English Summary: Noorbina Rasheed About Haritha Issue
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.