ADVERTISEMENT

ഇടുക്കിയില്‍ വനംവകുപ്പിന്‍റെ നിര്‍ബന്ധിത പിരിവിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ഓണച്ചെലവിനെന്ന പേരിലാണ് ഏലക്കര്‍ഷകരില്‍നിന്ന് ഉദ്യോഗസ്ഥരുടെ പിരിവ്. കര്‍ഷകര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കി. ഓണം, ക്രിസ്മസ് തുടങ്ങി വിശേഷദിവങ്ങളിൽ പിരിവ് പതിവാണ്. പാട്ടഭൂമിയിലെ നിയമങ്ങളും മറ്റും പറഞ്ഞ് കർഷകരെ ഭീഷണിപ്പെടുത്തിയാണ് പിരിവ്.

 

കട്ടപ്പനയ്ക്കടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ട ഉടമയുടെ വീട്ടിൽ ഉദ്യോഗസ്ഥരെത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ ടാക്സിയിലെത്തിയാണ് പണം വാങ്ങുന്നത്. 

English Summary: Officials collecting money from farmers visuals out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com