ADVERTISEMENT

ആലപ്പുഴ∙ ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡ‍ലത്തിൽ സ്ഥാനാർഥിയായി മത്സരിച്ച കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എം.ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു. സസ്പെന്‍ഷന്‍ നിലനില്‍ക്കെ വാര്‍ത്താസമ്മേളനം നടത്തിയത് അച്ചടക്കലംഘനമാണെന്നു വിലയിരുത്തിയാണ് പുറത്താക്കൽ.

അരൂരിൽ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്താൻ ഡിസിസി പ്രസിഡന്റായിരുന്ന ലിജു ശ്രമിച്ചെന്നായിരുന്നു ഇല്ലിക്കൽ കുഞ്ഞുമോന്റെ ആരോപണം. ഷാനിമോളെ തോൽപ്പിക്കാനായി ലിജു ആലപ്പുഴയിലെ റിസോർട്ടിൽ രഹസ്യയോഗം കൂടി. തോറ്റപ്പോൾ രണ്ടു ബ്ലോക്ക് പ്രസിഡന്റുമാരെ പുറത്താക്കി തടിയൂരിയെന്നും ഇല്ലിക്കൽ കുഞ്ഞുമോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

English Summary: Congress Expels Illikkal Kunjumon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com