ADVERTISEMENT

ലണ്ടൻ∙ അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് സൈനിക പിന്മാറ്റത്തെ രൂക്ഷമായി വിമർശിച്ച് ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ചു പോകുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2001ൽ യുഎസിനൊപ്പം അഫ്ഗാനിലേക്ക് ബ്രിട്ടൻ സൈന്യത്തെ അയച്ചപ്പോൾ ടോണി ബ്ലെയർ ആയിരുന്നു പ്രധാനമന്ത്രി. അഫ്ഗാൻ വിഷയത്തിൽ ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. നടപടിയെ രൂക്ഷമായി വിമർശിക്കുന്ന ലേഖനം അദ്ദേഹത്തിന്റെ കീഴിലുള്ള വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്.

അഫ്ഗാൻ ജനതയെ വിനാശകരമായി ദുരന്തത്തിലേക്ക് തള്ളിവിട്ടത് അവരുടേയോ തങ്ങളുടേയോ താൽപര്യപ്രകാരമല്ല. തന്ത്രപരമായി വിജയിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ വിജയിച്ചോ എന്ന ചോദ്യം ഉയരുന്നു. പാശ്ചാത്യരുടെ നിലപാട് എന്താണെന്ന് ലോകത്തിന് നിശ്ചയമില്ല. അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല, മറിച്ച് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്.

ലോകത്തെ മുഴുവൻ ഭീകരസംഘടനകൾക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ മുതലെടുപ്പ് നടത്തും. പാശ്ചാത്യരാജ്യങ്ങളുടെ സഖ്യത്തെപ്പോലും ഇതു ബാധിച്ചേക്കാം. ഭീകരവാദത്തെ നേരിടുന്നതിന് തന്ത്രപരമായി പുനരാലോചന ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary: We must not abandon the people of Afghanistan; Tony Blair 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com