ADVERTISEMENT

കാബൂൾ∙ താലിബാന് കീഴടങ്ങാൻ കൂട്ടാക്കാത്ത വടക്കൻ മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു. നിരവധിപ്പേരാണ് താലിബാനെതിരെ നിരത്തിലിറങ്ങി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മുൻ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെ നേതൃത്വത്തിലാണ് മേഖലയിൽ താലിബാനെ ചെറുക്കുന്നത്. സാലിഹിന്റെ നേതൃത്വത്തിലുള്ള സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അന്ദരബിൽ ഏകദേശം 300 താലിബാൻകാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 

വടക്കൻ മേഖലയായ പഞ്ച്ശീറിൽ കീഴടങ്ങാൻ തയാറാകാതെ പോരാട്ടം തുടരുകയാണ്. താലിബാനെതിരായ പോരാട്ടം ശക്തമാക്കാൻ കൂടുതൽ ആളുകൾ രംഗത്തെത്തി. അതിനിടെ, പഞ്ച്ശീറിൽ ഒത്തുതീർപ്പിനു താലിബാൻ റഷ്യയുടെ മധ്യസ്ഥത തേടി. രക്തച്ചൊരിച്ചിൽ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്നത്തിനു രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്നും താലിബാൻ വാഗ്ദാനം ചെയ്തതായി കാബൂളിലെ റഷ്യൻ അംബാസഡർ അറിയിച്ചു. 

English Summary: Civilians join northern alliance to fight Taliban, 300 terrorists killed 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com