ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണൂർ ജില്ലയിലെ ധർമടത്ത് എകെജി മ്യൂസിയം സ്ഥാപിക്കാൻ 8.92 കോടി രൂപ അനുവദിച്ചു; കെട്ടിട നിർമാണത്തിന് 5.50 കോടിയും പ്രദര്‍ശന സംവിധാനത്തിന് 3.42 കോടിയും. 2018–19ലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് എകെജി മ്യൂസിയം സ്ഥാപിക്കുമെന്ന് ഗവർണർ പ്രഖ്യാപിച്ചത്.

പെരളശേരി ഗ്രാമപഞ്ചായത്തിലെ കോട്ടം ദേശത്താണ് മ്യൂസിയം മൃഗശാലാ വകുപ്പിനു കീഴിൽ 3.21 ഏക്കർ ഭൂമി സ്വകാര്യ വ്യക്തിയിൽനിന്നു കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഭൂമിയും അതിനടുത്തുള്ള കെട്ടിടവും ഏറ്റെടുത്തു. കേരള ചരിത്ര പൈതൃക മ്യൂസിയമാണ് നിർമാണ–സജ്ജീകരണങ്ങളുടെ നോഡൽ ഏജൻസി. 

English Summary: Govt sanctions 9 crore for AKG museum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com