ADVERTISEMENT

പത്തനംതിട്ട ∙ കോന്നി ബ്ലോക്ക് പഞ്ചായത്തിൽ കൂറുമാറിയ കോൺഗ്രസ് അംഗം സിപിഎം പിന്തുണയോടെ പ്രസിഡന്റായി. യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ കോൺഗ്രസ് അംഗത്തിന്റെ പിന്തുണയിൽ സിപിഎം കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടർന്നു പ്രസിഡന്റ് രാജിവച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് നടന്നത്.

പഴയ ഭരണസമിതിയിൽ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന ജിജി സജിയാണ് സിപിഎം പിന്തുണയോടെ പ്രസിഡന്റായത്. 13 അംഗ ബ്ലോക്കിൽ 7 യുഡിഎഫ് അംഗങ്ങളും 6 എൽഡിഎഫ് അംഗങ്ങളുമാണുള്ളത്. ജിജി സജിക്ക് 7 പേരുടെ വോട്ടു ലഭിച്ചു. എതിരായി മത്സരിച്ച മുൻ പ്രസിഡന്റ് കോൺഗ്രസിലെ എം.വി.അമ്പിളിക്ക് 6 വോട്ടാണ് ലഭിച്ചത്. ഇവിടെ വൈസ് പ്രസിഡന്റിനെയും അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. 

English Summary: Congress member becomes Konni Block Panchayat president with CPM support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com