ADVERTISEMENT

കാബുൾ∙ അഫ്ഗാനിൽ സുരക്ഷാ ഭീഷണി ഉയർത്തി ഇന്ത്യൻ വീസയുള്ള അഫ്ഗാൻ പാസ്പോർട്ടുകൾ ഒരു സംഘം ആളുകൾ തട്ടിയെടുത്തതായി റിപ്പോർട്ട്. സ്വകാര്യ ട്രാവൽ ഏജൻസിയിൽ നിന്നാണ് ഉറുദു സംസാരിക്കുന്ന ഒരു സംഘം ആയുധധാരികൾ ട്രാവൽ ഏജൻസിയിൽ റെയ്ഡ് നടത്തിയത്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് ഇതെന്നാണ് വിവരം.

താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ ഇന്ത്യ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പാസ്പോർട്ട് നഷ്ടമായ വിവരങ്ങൾ പുറത്തുവരുന്നത്. സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യ ഇ–വീസ നിർബന്ധമാക്കി ഉത്തരവിട്ടു. നേരത്തെ അനുവദിച്ച വീസ ഉപയോഗിച്ച് രാജ്യത്ത് പ്രവേശനം അനുവദിക്കില്ലെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.

‘എത്ര പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിക്കപ്പെട്ടെന്ന് ഇപ്പോഴും പരിശോധിച്ചുവരികയാണ്. വിദേശകാര്യ മന്ത്രാലയവും സുരക്ഷാ ഏജന്‍സികളും ഇത് പരിശോധിക്കുന്നുണ്ട്. നഷ്ടപ്പെട്ട എല്ലാ അഫ്ഗാന്‍ പാസ്പോര്‍ട്ടുകളിലും ഇന്ത്യന്‍ വീസകളുണ്ടായിരുന്നു,  ഇന്ത്യൻ പാസ്പോർട്ടുകൾ തീവ്രവാദ ഗ്രൂപ്പുകൾ ദുരുപയോഗം ചെയ്തേക്കാമെന്നും ആശങ്കയുണ്ട്. അഫ്ഗാൻ പൗരന്മാർക്ക് വീസാ നടപടികൾ സുഗമമാക്കുന്നതിന് ഇന്ത്യൻ എംബസിയോട് സഹകരിക്കുന്ന ട്രാവൽ ഏജൻസിയിലാണ് റെയ്ഡ് നടന്നത്. 

English Summary: Pakistan backed ISI terror group stole Afghan passports with Indian visas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com