ADVERTISEMENT

ബെംഗളൂരു∙ കാർ നടപ്പാതയിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ഡിഎംകെ നേതാവും ഹൊസൂർ എംഎൽഎയുമായ വൈ.പ്രകാശിന്റെ മകൻ കരുണസാഗർ, ഭാര്യ ഡോ.ബിന്ദു എന്നിവർ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ബെംഗളൂരു കോറമംഗലയിൽ ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് നടപ്പാതയിൽ പാഞ്ഞു കയറുകയും സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് മറിയുകയുമായിരുന്നു. കാർ അമിത വേഗതയിലായിരുന്നെന്നാണ് വിവരം. കാറിലുണ്ടായിരുന്ന ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ സംഭവസ്ഥലത്തും ഏഴാമത്തെയാൾ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിനിടെ കാറിന്റെ ഒരു ടയർ തെറിച്ചുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സെന്റ് ജോൺസ് ആശുപത്രിയിലേക്കു മാറ്റി.

English Summary: 7 killed, including Tamil Nadu MLA's son, in car crash in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com