മൈസൂരു പീഡനം: മൊഴി രേഖപ്പെടുത്താനുള്ള ശ്രമം വിഫലം; നുണപരിശോധന നടത്തും
Mail This Article
ബെംഗളൂരു∙ മൈസൂരു കൂട്ടപീഡനക്കേസ് പ്രതികളെ നുണ പരിശോധനയ്ക്കു (പോളിഗ്രാഫ്) വിധേയമാക്കാനുള്ള നീക്കവുമായി കർണാടക പൊലീസ്. തമിഴ്നാട്ടിലെ തിരുപ്പൂർ, ഈറോഡ് സ്വദേശികളായ 6 പേരെയാണ് നിലവിൽ ചോദ്യംചെയ്തു വരുന്നത്. അതിക്രൂര പീഡനത്തിന് ഇരയായ യുവതി മുംബൈയിലെ ആശുപത്രിയിലാണ്. യുവതിയുടെയും കുടുംബാംഗങ്ങളുടെയും ഫോൺ ഓഫ് ആയതിനാൽ, ഇതിൽ വിളിച്ച് മൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ ശ്രമവും ഇതേവരെ ഫലംകണ്ടിട്ടില്ല.
കഴിഞ്ഞ 24ന് ചാമുണ്ഡി ഹിൽസിനു സമീപത്തെ ലളിതാദ്രിപുരയിലാണ് എംബിഎ വിദ്യാർഥിനി (22) പീഡനത്തിനു ഇരയായത്. തിരിച്ചറിയൽ പരേഡിനു പെൺകുട്ടിയുടെ മനസ്സ് പാകമാകാത്ത പശ്ചാത്തലത്തിൽ അന്വേഷണത്തിനു ശാസ്ത്രീയ തെളിവുകളെ ആശ്രയിക്കുന്നത്. ചോദ്യം ചെയ്യുന്നതിനിടെ കുറ്റാരോപിതരുടെ ഹൃദയമിടിപ്പ്, രക്തസമ്മർദം, ശ്വാസോച്ഛ്വാസം ചർമത്തിലെ വൈദ്യുതി വാഹകശേഷി തുടങ്ങിയവ അടിസ്ഥാനമാക്കിയാണു നുണ പരിശോധന നടത്തുന്നത്.
English Summary: Mysuru gang rape case: Karnataka Police to conduct lie detector test