തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ തല മുണ്ഡനം ചെയ്യാൻ ഇനി ഫീസില്ലെന്ന് ദേവസ്വം മന്ത്രി
Mail This Article
×
ചെന്നൈ ∙ തമിഴ്നാട്ടിൽ സർക്കാരിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ തല മുണ്ഡനം ചെയ്യാൻ ഇനി ഫീസില്ല. തമിഴ്നാട്ടിലെ ഒരു ക്ഷേത്രങ്ങളിലും ഇതിനു പണം ഈടാക്കില്ലെന്നു തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു അറിയിച്ചു.
ഭക്തർ വഴിപാടായി തലമുണ്ഡനം ചെയ്യുന്ന പഴനി, തിരുച്ചെന്തൂർ, തിരുത്തണി, പഴമുതിർച്ചോല, സ്വാമിമലൈ, തിരുപ്പറകുന്ദ്രം അടക്കം സർക്കാരിനു കീഴിലുള്ള 30,000 ക്ഷേത്രങ്ങളിലെ ഫീസാണ് എടുത്തു കളഞ്ഞത്. തലമുണ്ഡനത്തിന്റെ പേരിൽ ഭക്തരിൽനിന്ന് അധികതുക ഈടാക്കുന്നെന്ന പരാതി വ്യാപകമായിരുന്നു. ഇതേത്തുടർന്നാണു നടപടിയെന്നു ശേഖർബാബു നിയമസഭയിൽ അറിയിച്ചു.
English Summary: No fees for head shaving in Tamil Nadu temples, says Minister PK Sekar Babu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.