ADVERTISEMENT

ഗുവാഹത്തി∙ ബ്രഹ്മപുത്ര നദിയിൽ രണ്ടു യാത്രാബോട്ടുകൾ കൂട്ടിയിടിച്ച് ഒരു സ്ത്രീ മരിച്ചു. 30 പേരെ കാണാതായെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇരുബോട്ടുകളിലുമായി കുറഞ്ഞത് 100 പേരെങ്കിലും യാത്ര ചെയ്തിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. 43 പേരെ രക്ഷപ്പെടുത്തി. 

ഗുവാഹത്തിയിൽനിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയുള്ള ജോർഹത്തിലെ നിമാതി ഘാട്ടിൽ ബോട്ടുകളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു എന്നാണു വിവരം. ബ്രഹ്മപുത്രയിലെ ദ്വീപായ മാജൂലിയിൽനിന്നുള്ള ബോട്ടാണ് എതിർ ദിശയിൽ വന്ന ബോട്ടുമായി കൂട്ടിയിടിച്ചത്.

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രക്ഷപ്പെട്ട ഒട്ടേറെ ആളുകളെ സമീപ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മോട്ടോർ ബൈക്കുകൾ, കാറുകൾ തുടങ്ങിയവയും വഹിച്ച ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ഇവയെല്ലാം ഒഴുക്കിൽപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപകടത്തിന്റെ വിവരങ്ങൾ ആരാഞ്ഞതായും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. 

English Summary: 2 Boats With 100 Passengers Collide In Brahmaputra In Assam, Many Missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com