ADVERTISEMENT

തിരുവനന്തപുരം ∙ പാർട്ടിയിൽനിന്ന് ആരുപോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. താൻ പോയാലും തന്നെക്കാൾ മിടുക്കനായ ഒരാൾ ഈ സ്ഥാനത്തേക്കു വരും. കെ.കരുണാകരൻ പാർട്ടി വിട്ടിട്ടും ഒന്നും സംഭവിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ സിപിഎം അടുത്തിടെ പല നേതാക്കൾക്കെതിരെയും നടപടിയെടുത്തു. അതിനെ കുറ്റപ്പെടുത്താൻ കഴിയുമോ? പാർട്ടി എന്ന നിലയിൽ അതിന്റേതായ ചട്ടക്കൂട് വേണം. അതിനപ്പുറം പോകുമ്പോൾ നടപടിയെടുക്കേണ്ടിവരും. കോൺഗ്രസിലും അതാണുണ്ടായത്.

പാർട്ടി മാറുന്നതു പുതിയ കാര്യമല്ല. കോൺഗ്രസ് വിട്ടവരെ സിപിഎം സ്വീകരിക്കുന്നത് സ്വാഭാവികമാണ്. സിപിഎം വിട്ടു കോൺഗ്രസിൽ ചേർന്നവരെയും മാലയിട്ടു സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസ് ഭാരവാഹികളൊക്കെ വെറും പെട്ടിതൂക്കികളാണെന്ന് പാർട്ടിക്കുള്ളിലെ ആരെങ്കിലും ആക്ഷേപിച്ചാൽ പൂവിട്ട് പൂജിക്കാൻ കഴിയില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ പാർട്ടി വിശദീകരണം ചോദിച്ചു. ധിക്കാരപൂർവമായ മറുപടിയാണ് കെ.പി.അനിൽകുമാർ നൽകിയത്. ഇതൊന്നും വച്ചുപൊറുപ്പിക്കാൻ കഴിയില്ല.

തെറ്റായ പ്രവണതകൾ മാറ്റാനാണ് കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്. അപ്പോൾ പൊട്ടലും ചീറ്റലും കാണും. പാർട്ടി വിട്ടവർക്കെല്ലാം സംഘടന പലതവണ അവസരം കൊടുത്തതാണ്. അവസരം കിട്ടാതെ നിരവധിപേരുണ്ട്. അർഹതപ്പെട്ടവർക്ക് മാത്രം സ്ഥാനം കൊടുക്കുക എന്നതാണ് ഇതിൽനിന്നു വ്യക്തമാകുന്നതെന്നും സതീശൻ പറഞ്ഞു.

English Summary: VD Satheesan Slams KP Anilkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com