14 കോടിയുടെ സ്വർണം, 10 കാറുകൾ..; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി
Mail This Article
×
കൊച്ചി ∙ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രതികളുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കമ്പനി ഉടമ തോമസ് ഡാനിയേൽ, മകൾ റിനു മറിയം എന്നിവരുടെ 31 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്.
14 കോടിയുടെ സ്വർണം, 10 കാറുകൾ, കേരളത്തിലും തമിഴ്നാട്ടിലുള്ള ഭൂമി തുടങ്ങിയവയാണ് ഇതിലുള്ളത്. ഇവർക്ക് ഓസ്ട്രേലിയയിൽ അടക്കം സ്വത്തുള്ളതായി കണ്ടെത്തിയിരുന്നു. ഇതിലടക്കം അന്വേഷണം തുടരുകയാണ്. 2000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിൽ കഴിഞ്ഞ മാസമാണ് ഇവരെ ഇഡി അറസ്റ്റു ചെയ്തത്.
Content Highlights: Popular Finance Scam, Enforcement Directorate
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.