ഖാദി ബോർഡ് വൈസ് ചെയർപഴ്സൺ ശോഭനാ ജോർജ് രാജിവച്ചു; ‘ചെയ്യാനുള്ള കാര്യം ചെയ്തു’
Mail This Article
തിരുവനന്തപുരം ∙ ഖാദി ബോർഡ് വൈസ് ചെയർപഴ്സൺ സ്ഥാനത്തുനിന്ന് ശോഭനാ ജോർജ് രാജിവച്ചു. കഴിഞ്ഞ ദിവസം ശോഭനാ ജോർജ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. പാർട്ടി നിര്‍ദേശ പ്രകാരമാണ് രാജിയെന്നറിയുന്നു. മൂന്നര വര്‍ഷമായി ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തതിനാലാണ് രാജിയെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും ശോഭന മനോരമ ഓൺലൈനോട് പറഞ്ഞു.
കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന ശോഭന പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് സിപിഎമ്മിലെത്തിയത്. 1991, 1996, 2001 വർഷങ്ങളിൽ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കെ.കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ കോൺഗ്രസ് വിട്ടെങ്കിലും പിന്നീട് തിരിച്ചെത്തി. ചെങ്ങന്നൂരിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി പി.സി.വിഷ്ണുനാഥിനെതിരെ മത്സരിച്ചു. 2018ൽ എൽഡിഎഫിന്റെ ഭാഗമായി.
English Summary : Shobhana George retires from Khadi board vice chairperson post