ADVERTISEMENT

ഇസ്‌ലാമാബാദ്∙  അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം സബന്ധിച്ച നിലപാടിൽ മറുകണ്ടം ചാടി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

സേനയെ പിൻവലിക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം വിവേകപൂർവമാണെന്നും അദ്ദേഹത്തിനെതിരായ വിമർശനം അനാവശ്യമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഒരു റഷ്യൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബൈഡന്റെ തീരുമാനത്തെ ഇമ്രാൻഖാൻ ന്യായീകരിച്ചത്.

അഫ്ഗാനിസ്ഥാനിൽ 20 വർഷമായി ഉണ്ടായിരുന്ന സൈനിക വിന്യാസത്തെയാണ് യുഎസ് പിൻവലിച്ചത്. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനിലെ അഭയാർഥികളെ സഹായിക്കുന്നത് ഉൾപ്പെടെയുള്ള മാനുഷിക കർമങ്ങളിൽ യുഎസ് ഏർപ്പെടണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

കഴിഞ്ഞ ജൂണിൽ, യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തെ നിശിതമായി വിമർശിച്ചയാളാണ് ഇമ്രാൻ. പിന്മാറ്റത്തിന്റെ തീയതി പ്രഖ്യാപിച്ചതോടെ വിജയം താലിബാന് അവകാശപ്പെട്ടെന്നും അവരെ സ്വാധീനിക്കാനുള്ള വഴികൾ അടഞ്ഞെന്നുമാണ് ഇമ്രാൻ ഖാൻ പറഞ്ഞത്.

English Summary: Imran Khan says US Afghanistan withdrawal was ‘sensible’, defends Biden against ‘unfair criticism’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com