ADVERTISEMENT

ന്യൂഡൽഹി ∙ പ്രശസ്ത എഴുത്തുകാരിയും ഫെമിനിസ്റ്റുമായ കമല ഭാസിൻ (75) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം.  സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരവധി പോരാട്ടങ്ങൾ നയിച്ച വ്യക്തിയാണ്.

ആക്റ്റിവിസ്റ്റ് കവിത ശ്രീവാസ്തവയാണു മരണവിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. കുറച്ചു മാസങ്ങളായി അർബുദത്തിനു ചികിത്സയിലായിരുന്നു. 

1946 ഏപ്രില്‍ 24ന് രാജസ്ഥാനിലാണു കമലയുടെ ജനനം. 1970 മുതൽ ഇന്ത്യയിലെയും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിലെ ഉറച്ച ശബ്ദമായിരുന്നു അവർ.

അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഗ്രാമീണ മേഖലയിലെയും ആദിവാസി മേഖലയിലെയും സ്ത്രീകളെ കോർത്തിണക്കി 2020ൽ ‘സംഗത്’ എന്ന ഫെമിനിസ്റ്റ് ശൃംഖല രൂപീകരിച്ചു. 

ലിംഗ സിദ്ധാന്തവും ഫെമിനിസവും വിഷയമാകുന്ന നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇതിൽ മിക്കതും മുപ്പതോളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. ‘ക്യോംകി മേ ലഡ്കീ ഹും' എന്ന കമലയുടെ കവിത വളരെയധികം ചർച്ചയായിരുന്നു.

English Summary :Feminist icon Kamla Bhasin passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com