ADVERTISEMENT

മുംബൈ ∙ കോൺഗ്രസിന്റെ നേതൃത്വത്തിൽ 2004ൽ യുപിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ സോണിയ ഗാന്ധി പ്രധാനമന്ത്രി ആകണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൻമോഹൻ സിങ്ങിനു പകരം എൻസിപി നേതാവ് ശരദ് പവാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘2004ൽ യുപിഎ അധികാരത്തിൽ വന്നപ്പോൾ സോണിയ പ്രധാനമന്ത്രിയാകണമായിരുന്നു. കമല ഹാരിസിന് യുഎസ് വൈസ് പ്രസിഡന്റ് ആകാമെങ്കിൽ എന്തുകൊണ്ട് സോണിയയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആയിക്കൂടാ? സോണിയയ്ക്ക് ഇന്ത്യൻ പൗരത്വമാണുള്ളത്. കൂടാതെ ലോക്സഭാ അംഗവും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയുമാണ്’- രാംദാസ് പറഞ്ഞു.

സോണിയ വിദേശിയാണെന്ന തരത്തിലുള്ള ചർച്ചകൾ അർഥശൂന്യമാണ്. പ്രധാനമന്ത്രിയാകാൻ സോണിയയ്ക്ക് താൽപര്യമില്ലെങ്കിൽ മൻമോഹനു പകരം ശരദ് പവാറിനെ അവർ തിരഞ്ഞെടുക്കണമായിരുന്നു. എന്നാൽ അവര്‍ അത് ചെയ്തില്ല. അന്ന് പവാർ അധികാരത്തിലെത്തിയിരുന്നെങ്കിൽ കോൺഗ്രസ് കൂടുതൽ ശക്തമായേനെയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

English Summary: Sonia Gandhi Should've Made Sharad Pawar PM, Not Manmohan Singh: Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com