ADVERTISEMENT

കൊച്ചി ∙ ഹഷീഷ് ഓയില്‍ കുറിയറിലാക്കി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. കൊച്ചിയില്‍നിന്ന് മൂന്നരക്കിലോ ഹഷീഷ് ഓയില്‍ ബെഹ്റിനിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇയാളുടെ കൂട്ടാളിയെ കഴിഞ്ഞ വെള്ളിയാഴ്ച ബെംഗളൂരുവില്‍നിന്നു പിടികൂടിയിരുന്നു.

കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് കൊച്ചിയില്‍നിന്ന് കുറിയര്‍ ചെയ്യാന്‍ ശ്രമിച്ച ഹഷീഷ് ഓയില്‍ നർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. ച്യവനപ്രാശം, രസായനം എന്നിവയാണെന്ന വ്യാജേനയാണ് മൂന്നരക്കിലോ ഹഷീഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്. കുറിയര്‍ കമ്പനിയില്‍ നല്‍കിയിരുന്ന വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പ്രതികള്‍ പിടിയിലായത്. 

കഴിഞ്ഞ വെള്ളിയാഴ്ച ബെംഗളൂരുവില്‍നിന്ന് ഒരാള്‍ പിടിയില‍ായി. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോടുകാരനെ അറസ്റ്റ് ചെയ്തത്. കുറിയര്‍വഴി അനധികൃതമായി ഓസ്ട്രേലിയലിലേക്ക് കടത്താന്‍ ശ്രമിച്ച സ്യൂഡോഎഫ്രിഡിന്‍ എന്ന മരുന്ന് ഒരാഴ്ചമുന്‍പ് കൊച്ചിയില്‍ പിടികൂടിയിരുന്നു.

കായികതാരങ്ങള്‍ ഉത്തേജക മരുന്നായി ഉപയോഗിക്കുന്നതാണ് സ്യൂഡോഎഫ്രിഡിന്‍. 11.5 കിലോ സ്യൂഡോഎഫ്രിഡിന്‍ കുക്കറുകളുടെ പാളികള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. രണ്ടു കേസുകളിലെയും കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

hashish-oil-smuggling

English Summary : Kasaragod native arrested for smuggling hasshish oil

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com