ADVERTISEMENT

ന്യൂഡൽഹി∙ ഏഴ് പുതിയ ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന നിക്ഷേപസൗഹൃദ സംസ്ഥാനങ്ങള്‍ക്ക് പാര്‍ക്കുകള്‍ അനുവദിക്കും. 4,445 കോടി രൂപ ചെലവില്‍ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഏഴ് ലക്ഷം തൊഴില്‍ അവസരങ്ങള്‍ നേരിട്ടും 14 ലക്ഷം തൊഴില്‍ അവസരങ്ങള്‍ പരോക്ഷമായും സൃഷ്ടിക്കപ്പെടും. 

നിലവില്‍ ടെക്സ്റ്റൈല്‍ പാര്‍ക്കിന് താല്‍പര്യം അറിയിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളമില്ല. റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസായി നല്‍കാനും തീരുമാനിച്ചു. നോണ്‍ ഗസറ്റഡ് തസ്തികയിലുള്ള 11.56 ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനപ്പെടും. 2,081.68 കോടി രൂപയാണ് ബോണസിനായി ചെലവഴിക്കുക. 

English Summary: Cabinet Likely to Approve Mega Textile Park Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com