ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. വീരമൃത്യു വരിച്ചവരിൽ ഒരാൾ മലയാളിയാണ്. കൊല്ലം കുടവട്ടൂർ ശിൽപാലയത്തിൽ ഹരികുമാറിന്റെയും ബീനാകുമാരിയുടേയും മകന്‍ എച്ച്. വൈശാഖ് (24) ആണ് വീരമൃത്യു വരിച്ചത്. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്നാണു വിവരം.

ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരങ്കോട്ട് മേഖലയിലെ കൃഷ്ണ ഘാട്ടി സെക്ടറിന് സമീപമുള്ള ഗ്രാമങ്ങളിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ, ബന്ദിപ്പോറയിൽ ഒരു ലഷ്കറെ –തയിബ ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചിരുന്നു.

English Summary: 5 Indian Army soldiers, martyred in counter-terrorist operation in J-K's Poonch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com