ADVERTISEMENT

തിരുവനന്തപുരം∙ ലക്ഷദ്വീപ് ജനങ്ങളുടെ ആവശ്യങ്ങൾക്കായുള്ള ആയിഷ സുൽത്താനയുടെ പോരാട്ട വിശേഷങ്ങൾ തിരക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടെയുണ്ടെന്ന വാഗ്ദാനവും നൽകി. തലസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിൽ, എല്ലാ പിന്തുണയുമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ആയിഷ സുൽത്താന മനോരമ ഓൺലൈനോടു പറഞ്ഞു.

ലക്ഷദ്വീപ് വിഷയത്തിൽ നടക്കുന്ന കാര്യങ്ങളാണു സംസാരിച്ചത്. കേരള ജനത ദ്വീപിനു നൽകുന്ന പിന്തുണയ്ക്കു നന്ദി അറിയിക്കാൻ മുഖ്യമന്ത്രിയെ കാണാൻ അങ്ങോട്ട് അഭ്യർഥിക്കുകയായിരുന്നു. നേരത്തേ ശ്രമിച്ചെങ്കിലും പോകാൻ പറ്റിയില്ല. 

കേരള നിയമസഭ ലക്ഷദ്വീപിനു നേരത്തേ തന്നെ പിന്തുണ അറിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു നന്ദി പറയണമെന്നു കരുതിയിരുന്നതാണ്. വൈകിയാണു സാധിച്ചത് എന്നു മാത്രം.  തനിക്കെതിരായ എഫ്ഐആർ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവിൽ അന്വേഷണ ഏജൻസിയിൽ നിന്നു ബുദ്ധിമുട്ടിക്കുന്ന നടപടികളില്ലെന്നും അവർ പറഞ്ഞു.

English Summary: Lakshadweep protest, Aisha Sultana meet CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com