ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരില്‍ ഒരു ഭീകരനെ കൂടി സുരക്ഷാസേന വധിച്ചു. ത്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്ഷെ കമാന്‍ഡര്‍ ഷാം സോഫിയയെയാണു വധിച്ചത്. ത്രാലിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ തിരച്ചിലിനിടെ സംഘം സേനയ്ക്കു നേരെ വെടിയുതിർത്തു. തുടർന്നു നടത്തിയ തിരിച്ചടിയിലാണു ജെയ്ഷെ കമാൻഡറെ വധിച്ചത്.

ജമ്മു കശ്മീരില്‍ നടത്തിയ റെയ്ഡുകളില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ അറിയിച്ചു. ലഷ്കറെ തയിബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകള്‍  ജമ്മു കശ്മീരിലും ഡല്‍ഹിയിലും ഉള്‍പ്പെടെ വിവിധ നഗരങ്ങളിൽ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 

ശ്രീനഗര്‍, പുല്‍വാമ, ഷോപിയാന്‍ തുടങ്ങിയ ജില്ലകളിലായി പതിനാറിടങ്ങളിലാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവര്‍ വിവിധ ഭീകര സംഘടനകളുടെ ‘ഓവര്‍ഗ്രൗണ്ട്’ പ്രവര്‍ത്തകരാണെന്നും റെയ്ഡില്‍ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും സംശയകരമായ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പിടിച്ചെടുത്തതായും എന്‍ഐഎ അറിയിച്ചു. 

English Summary: Security forces shoots down one more terrorist in Jammu and Kashmir

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com