ADVERTISEMENT

തൊടുപുഴ∙ നിലവിലെ നീരൊഴുക്ക് തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറന്നേക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ഡാം തുറക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ മറ്റു മാര്‍ഗമില്ലെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. 2,397.14 ആണ് നിലവിൽ ഡാമിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 93.17 ശതമാനം വെള്ളം നിറഞ്ഞു.

നീരൊഴുക്ക് കുറഞ്ഞതിനാൽ റെഡ് അലര്‍ട്ട് രണ്ടു ദിവസത്തിനുശേഷം മാത്രമെന്ന് കെഎസ്ഇബി ഡാം സുരക്ഷ ചീഫ് എന്‍ജിനീയര്‍ പറഞ്ഞിരുന്നു. ജില്ലയിലെ മഴ പരിഗണിച്ച് സര്‍ക്കാരിന്റെയും ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഡാം തുറക്കുക. ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം പൂർണതോതിലാക്കി. ആറിൽ 5 ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 3-ാം നമ്പർ ജനറേറ്ററിന്റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും.

English Summary: Idukki Dam likely to open says minister K Krishnankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com