ADVERTISEMENT

കോഴിക്കോട്∙ കോൺഗ്രസ് വിട്ടു സിപിഎമ്മിലെത്തിയ കെ.പി.അനിൽകുമാറിനെ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു.

പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ച ഘട്ടത്തിൽ എഐസിസിക്കെതിരെ ചാനൽ ചർച്ചയിൽ പരസ്യ വിമർശനം നടത്തിയതിനു സസ്പെൻഷനിലായതിനു പിന്നാലെയാണ് കെപിസിസി സംഘടനാ ചുമതല ഉണ്ടായിരുന്ന അനിൽ കുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്. 

മുൻ കെപിസിസി സെക്രട്ടറിയായിരുന്ന പി.എസ്.പ്രശാന്ത് സിപിഎമ്മിൽ ചേർന്നതിനു തൊട്ടുപിന്നാലെയാണ് അനിൽകുമാറും സിപിഎമ്മിൽ ചേർന്നത്. പ്രശാന്തിനെ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. 

English Summary: KP Anilkumar elected as citu district president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com