ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നു പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്. കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ ബിജെപിയുമായി സീറ്റു പങ്കുവയ്ക്കുന്ന കാര്യത്തിൽ ചർച്ചയ്ക്കു തയാറെന്നും അമരിന്ദർ അറിയിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, ബിജെപിയുമായി ചേരാനില്ലെന്ന് അമരിന്ദർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബിന്റെയും അവിടുത്തെ ജനത്തിന്റെയും താൽപര്യങ്ങൾക്കു വേണ്ടി സ്വന്തം രാഷ്ട്രീയ കക്ഷി രൂപീകരിക്കുമെന്നു അമരിന്ദർ പറഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്റാൽ ട്വിറ്ററിൽ അറിയിച്ചു. ഒരു വർഷത്തിലധികമായി പോരാടുന്ന കർഷകരുടെ താൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും അമരിന്ദർ അറിയിച്ചു. കർഷക സമരം അവസാനിപ്പിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ഒത്തുപോകാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

English Summary: Amarinder Singh To Form Party, Open To Seat Pact With BJP In Punjab Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com