ADVERTISEMENT

ലക്നൗ∙ വിദ്യാർഥികൾക്കാവശ്യമായ അവശ്യവസ്തുക്കൾ വാങ്ങുന്നതിന് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് പണം നൽകാന്‍ ഉത്തർപ്രദേശ് സർക്കാർ. യൂണിഫോം, ഷൂസ്, സോക്സ്, സ്വെറ്ററുകൾ, സ്കൂൾ ബാഗുകൾ എന്നിവ വാങ്ങുന്നതിന് സർക്കാർ, സർക്കാർ-എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നേരിട്ട് പണം നൽകുക.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏകദേശം 1800 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പദ്ധതി പ്രകാരം 1.6 കോടി വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് സഹായധനം ലഭിക്കും.

English Summary: UP to transfer money to bank accounts of parents for buying school essentials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com