ADVERTISEMENT

തിരുവനന്തപുരം∙ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റിന്റെ ചുമതല ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി കൂടിയായ എ.എ.റഹിമിന്. പി.എ.മുഹമ്മദ് റിയാസ് മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ മൂലം സംഘടനാ പദവി ഒഴിയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ഡൽഹി കേരള ഹൗസിൽ ചേർന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗമാണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്.

ദേശീയ തലത്തിലേക്കു കേരളത്തിൽനിന്നുള്ള യുവ നേതാക്കൾ വരട്ടെ എന്ന പാർട്ടി നിർദേശപ്രകാരമാണ് റഹിം ദേശീയതലത്തിലേക്കു പ്രവർത്തന മേഖല മാറ്റുന്നത്. റഹിം ദേശീയ അധ്യക്ഷന്റെ ചുമതല ഏൽക്കുന്നതോടെ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകും. വി.കെ.സനോജ്, എം.വിജിൻ, എസ്.സതീഷ്, കെ.റഫീഖ് എന്നിവരുടെ പേരുകൾ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് സൂചന. അടുത്ത വർഷം ആദ്യം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലാകും മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക പടിയിറക്കം. പൗരത്വനിയമത്തിനെതിരായ ദേശീയ പ്രതിഷേധത്തിൽ അടക്കം റിയാസ് സജീവമായി സംഘടനയെ നയിച്ചിരുന്നു.

എസ്എഫ്ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ എ.എ.റഹിം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കല നിയോജക മണ്ഡലത്തിൽ വർക്കല കഹാറിനെതിരെ മത്സരിച്ചു പരാജയപ്പെട്ടു.

English Summary: AA Rahim to replace Mohammed Riyas as DYFI National President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com