ADVERTISEMENT

മുംബൈ ∙ ലഹരിക്കേസില്‍ അറസ്റ്റിലായി മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന്റെ സഹതടവുകാരനായിരുന്നുവെന്നും, ജയിലില്‍ ആര്യന്‍ പലതവണ പൊട്ടിക്കരയുന്നത് കണ്ടുവെന്നും വെളിപ്പെടുത്തിയ തമിഴ്‌നാട് സ്വദേശി ശ്രാവണ്‍ നാടാര്‍ വീണ്ടും അറസ്റ്റില്‍.

ആര്യന് മുംബൈ ഹൈക്കോടതി ജാമ്യം നല്‍കിയപ്പോള്‍ ജയില്‍ പരിസരത്തുവച്ചാണ് ശ്രാവണ്‍ നാടാര്‍ ജയിലിലെ ‘ആര്യന്‍ കഥകള്‍’ ചാനലുകള്‍ക്കു മുന്നില്‍ വിളമ്പി താരമായത്. മറ്റൊരു മോഷണക്കേസില്‍ ജുഹു പൊലീസ് തിരഞ്ഞു നടന്നിരുന്ന ശ്രാവണ്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ടതോടെ വീണ്ടും അകത്താവുകയായിരുന്നു.

മോഷണക്കേസില്‍ അറസ്റ്റിലായ 44കാരനായ ശ്രാവണ്‍, ആര്യനെ പാര്‍പ്പിച്ചിരുന്ന ഒന്നാം ബാരക്കില്‍ തന്നൊയാണു കഴിഞ്ഞിരുന്നത്. ഒരേ ദിവസമാണ് ആര്യനെയും തന്നെയും ജയിലിലെത്തിച്ചതെന്ന് നാടാര്‍ പറഞ്ഞു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം നാടാര്‍ക്കു ജാമ്യം ലഭിച്ചു. ആര്യന് ജാമ്യം ലഭിച്ച വിവരം മാധ്യമങ്ങളില്‍നിന്ന് അറിഞ്ഞ് നാടാര്‍ ജയില്‍ പരിസരത്ത് എത്തുകയായിരുന്നു.

ആര്യനെ കാണാമെന്നു കരുതിയാണ് എത്തിയതെങ്കിലും സാധിച്ചില്ലെന്ന് നാടാര്‍ പറയുന്നു. ആര്യന് ജയിലില്‍ വിഐപി പരിഗണനയൊന്നും ലഭിച്ചിരുന്നില്ലെന്നാണ് നാടാര്‍ ചാനലുകളോടു പറഞ്ഞത്. സാധാരണ ആഹാരവും ബിസ്‌കറ്റുകളും മറ്റുമാണ് ആര്യന്‍ കഴിച്ചിരുന്നത്. വീട്ടില്‍നിന്ന് ലഭിച്ച പണം ഉപയോഗിച്ച് കന്റീനില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ആര്യനെ അനുവദിച്ചിരുന്നുവെന്നും നാടാര്‍ അറിയിച്ചു.

ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷം തന്റെ വീട്ടിലെത്തി പണം വാങ്ങി ജയിലില്‍ എത്തിക്കണമെന്ന് ആര്യന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്നത്തില്‍ ചെന്ന് കാര്യം പറഞ്ഞെങ്കിലും സുരക്ഷാ ജീവനക്കാര്‍ അകത്തേക്കു കടത്തിവിട്ടില്ലെന്നും ശ്രാവണ്‍ പറഞ്ഞു. നാടാരെ ചാനലില്‍ കണ്ടതോടെ ജുഹു പൊലീസ് ക്രൈംബ്രാഞ്ചിനെ വിവരം അറിയിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 13 കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

English Summary: Aryan Khan Jail friend Shravan Nadar Arrested again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com