ADVERTISEMENT

തിരുവനന്തപുരം ∙ പാചകവാതക വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതി. സബ്സിഡി പുനഃസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.വി.സുമേഷിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി കെ.എൻ.ബാലഗോപാലാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

വൻതോതിൽ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതിലൂടെ സാധാരണക്കാർ എൽപിജി സിലിണ്ടർ വാങ്ങാൻ നിർബന്ധിതമായിരിക്കുകയാണ്. ഇത് സ്ഥിതി രൂക്ഷമാക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധനവില വർധിച്ചതിനു പിന്നാലെ മണ്ണെണ്ണയുടെ വിലയും കുത്തനെ കൂട്ടി. ലീറ്ററിനു 47 രൂപയായിരുന്നത് 55 രൂപയായി.

English Summary:  CM Wrote letter to central government on LPG Price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com