ADVERTISEMENT

കൊച്ചി ∙ ബത്തേരി കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സത്യം തെളിയണമെന്നും സി.കെ.ജാനു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിൽ ശബ്ദ സാംപിളുകൾ നൽകാൻ എത്തിയപ്പോഴായിരുന്നു ജാനുവിന്റെ പ്രതികരണം. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജാനു, ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയൽ, ആരോപണം ഉന്നയിച്ച ജെആർപി നേതാവ് പ്രസീത എന്നിവരുടെ ശബ്ദ സാംപിളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.

ബത്തേരി കോടതിയുടെ ഉത്തരവിനെ തുടർന്നാണിത്. നേരത്തേയും പ്രസീതയുടെ ശബ്ദസാംപിൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നതിനു ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ 35 ലക്ഷം രൂപ നൽകിയെന്നായിരുന്നു ജെആർപി നേതാവ് പ്രസീതയുടെ ആരോപണം. പണം കൈമാറുന്നതിനായി നടത്തിയ ടെലഫോൺ സംഭാഷണങ്ങളും ഇവർ പുറത്തുവിട്ടു. ഇതോടെയാണ്  സുരേന്ദ്രനെ ഒന്നാം പ്രതിയും ജാനുവിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തത്. 

സുരേന്ദ്രൻ തിരുവനന്തപുരത്തുവച്ച് 10 ലക്ഷവും ബത്തേരിയിൽ വച്ച് 25 ലക്ഷം രൂപയും ജാനുവിനു കൈമാറിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തൽ. ബത്തേരിയില‍െ ഹോംസ്റ്റേയിൽ മാർച്ച് 26ന് 25 ലക്ഷം രൂപ പൂജാ സാധനങ്ങൾ എന്ന വ്യാജേന ജാനുവിനു കൈമാറിയെന്നു പറയുന്നു. ഈ പണം തിരഞ്ഞെടുപ്പു പ്രചാരണത്തിനു പകരം ജാനു സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നും പ്രസീത പറഞ്ഞു. ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ പ്രസീതയ്ക്കൊപ്പം ഒന്നാം പ്രതി കെ.സുരേന്ദ്രനും ശബ്ദ സാംപിൾ നൽകാൻ എത്തിയിരുന്നു.

English Summary: Probe team collect voice sample on bathery election bribery case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com