ADVERTISEMENT

തിരുവനന്തപുരം∙ അച്ചടക്ക നടപടിക്കു വിധേയനായ സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ എച്ച്.സലാമിനെ പരാജയപ്പെടുത്താൻ ശ്രമിച്ചിരുന്നില്ലെന്ന് അന്വേഷണ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണു സുധാകരനു പരസ്യശാസന നൽകാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. 

റിപ്പോർട്ടിലെ പ്രധാന പരമർശങ്ങൾ

അമ്പലപ്പുഴയിൽ സലാമിനെ പരാജയപ്പെടുത്താൻ സുധാകരൻ ശ്രമിച്ചില്ല, എന്നാൽ നേതാവിന്റേതായ ഇടപെടൽ വിജയത്തിനായി ഉണ്ടായതുമില്ല. 

തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കുമെന്നു സുധാകരൻ പ്രതീക്ഷിച്ചു. മാറ്റം ഉൾക്കൊണ്ട് നേതാവിന്റേതായ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചില്ല. 

മാറ്റത്തോടുണ്ടായ അസംതൃപ്തി സുധാകരന്‍റെ പെരുമാറ്റത്തില്‍ നിഴലിച്ചു. സംസാരഭാഷയിലും ശരീരഭാഷയിലും ഇത് പ്രകടമായി.

അതേസമയം പാർട്ടിയിലെ മുതിർന്ന നേതാവായ സുധാകരൻ തെറ്റു തിരുത്തി പാർട്ടിയുടെ ഭാഗമായി നൽക്കണമെന്നു പാർട്ടി സംസ്ഥാന സമിതിയിലെ ഒരു വിഭാഗം അംഗങ്ങൾ പറഞ്ഞു. ആലപ്പുഴയില്‍ നിന്നുള്ള അംഗങ്ങളാണ് ഇക്കാര്യം പറഞ്ഞത്. സുധാകരനെ കൂടെ നിർത്തണമെന്ന തീരുമാന പ്രകാരമാണു മുഖ്യമന്ത്രി അദ്ദേഹവുമായുള്ള സന്ദർശനം ആവശ്യപ്പെട്ടതെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇക്കാര്യം സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. 

English Summary: CPM Report against G. Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com