ADVERTISEMENT

തൊടുപുഴ ∙ ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന് ഇനി മുടി വെട്ടണമെങ്കിൽ ജില്ലയ്ക്ക് പുറത്തു പോകണം. സമര പരിപാടിക്കിടെ തൊഴിലിനെയും തൊഴിലാളികളെയും അപമാനിച്ച സി.പി.മാത്യുവിനെ ബഹിഷ്‌കരിക്കാനാണ് ബാർബർമാരുടെ തീരുമാനം.

വണ്ടിപ്പെരിയാറിൽ കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടെയാണ് മാത്യു വിവാദ പരാമർശം നടത്തിയത്. തൊട്ടുപിന്നാലെ പ്രതിഷേധവുമായി ബാർബർ ബ്യൂട്ടീഷ്യൻ അസോസിയേഷൻ രംഗത്തെത്തി. പരാമർശത്തിൽ മാപ്പുപറയണമന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ലെന്നാണ് ആരോപണം. ഇതോടെ താലൂക്ക് ആസ്ഥാനങ്ങളിൽ പ്രകടനം നടത്തിയ തൊഴിലാളികൾ നയം പ്രഖ്യാപിച്ചു.

വിവാദ പരാമർശത്തെക്കുറിച്ച് പ്രതികരിക്കാൻ മാത്യു തയാറായില്ല. വണ്ടിപ്പെരിയാർ രക്തസാക്ഷി മണ്ഡപത്തിന് സമീപം നിർമിച്ച മാലിന്യക്കുഴി മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് സമരം.

English Summary: Barber Labour union Idukki exclusion DCC president C.P. Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com