ADVERTISEMENT

പാലക്കാട് ∙ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാർ ഡാം തുറന്നു. പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരയിലും വെള്ളമുയർന്നിട്ടുണ്ട്. അതേസമയം, ഡാം തുറക്കുന്ന വിവരം കേരള ജലവിഭവ വകുപ്പിനെയും പൊലീസിനെയും അറിയിച്ചെന്ന് തമിഴ്നാട് വ്യക്തമാക്കി.

എന്നാൽ ഡാം തുറക്കുന്ന വിവരം പൊതുജനത്തെ അറിയിക്കേണ്ടത് ദുരന്തനിവാരണ അതോറിറ്റിയെന്ന് ജലവിഭവ വകുപ്പ് പറഞ്ഞു. നാശനഷ്ടങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പുഴയിൽ ജലനിരപ്പ് ഉയരുന്നതു സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകാത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 

chittur-dam
അളിയാർ ഡാം തുറന്നതോടെ കുത്തൊഴുക്കിൽ ചിറ്റൂർ പുഴ

കനത്തമഴയിൽ ആളിയാർ ഡാമിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് ഈ മാസം 15ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. മഴ ശക്തമായതോടെ ബുധനാഴ്ച രാത്രിയോടെ കൂടുതൽ വെള്ളം പുറത്തേക്കു ഒഴുക്കുകയായിരുന്നു. നിലവിൽ ചിറ്റൂർപാലം മുങ്ങിയ നിലയിലാണ്.

English Summary: Tamil Nadu Aliyar Dam opened without warning.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com