ADVERTISEMENT

കൊച്ചി∙ നിയമ വിദ്യാർഥിനി മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സിഐ സുധീറിനു സ്ഥലംമാറ്റം. പൊലീസ് ആസ്ഥാനത്തേക്കാണ് സിഐയെ മാറ്റിയത്. വിശദമായ അന്വേഷണത്തിനുശേഷമാകും തുടര്‍നടപടിയെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. സസ്പെന്‍ഷന്‍തന്നെ വേണമെന്നാണു സമരക്കാരുടെ ആവശ്യം.

അതിനിടെ സിഐയുടെ സസ്പെന്‍ഷന്‍ ആവശ്യപ്പെട്ടു നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. പൊലീസുമായുള്ള പിടിവലിയില്‍ ജനപ്രതിനിധികളും താഴെവീണു. സ്റ്റേഷനിൽ കൂട്ടം കൂടിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വളപ്പിനു പുറത്തേക്ക് ലാത്തിച്ചാർജ് ചെയ്തു ഓടിച്ചു. ഒട്ടേറെ പ്രവർത്തകർക്കു പരുക്കേറ്റു.

ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്,  റോജി എം. ജോൺ, എൽദോസ് കുന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്.

English Summary: Aluva CI transfered, congress protest continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com