ADVERTISEMENT

തിരുവനന്തപുരം ∙ ഉഴമലയ്ക്കൽ കുര്യാത്തി ജംക്‌ഷനിൽ തൊഴിലുറപ്പ് ജോലിക്കു പോയ വീട്ടമ്മ ടിപ്പർ ലോറി ഇടിച്ച് മരിച്ചു. കുര്യാത്തി സ്വദേശി ജലജ (50) ആണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ടിപ്പർ തട്ടിയത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം.

ടിപ്പറിന് അടിയിലേക്ക് വീണ ജലജയുടെ ദേഹത്തുകൂടെ വാഹനത്തിന്റെ പിൻവശത്തെ ടയർ കയറി, സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭർത്താവിന് പരുക്കില്ല.

English Summary: 50 Year Old Lady Died in Tipper Accident at TVM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com